
യുവതി മകളുടെ ഐഡന്റിറ്റി മോഷ്ടിച്ച് കോളേജിൽ അഡ്മിഷൻ എടുത്തത് പഠിക്കുവാനോ, ഒരിയ്ക്കൽ കൂടി കോളേജ് ജീവിതം ആസ്വദിക്കാനോ ആയിരുന്നില്ല. തട്ടിപ്പിലൂടെ പണം സമ്പാദിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായിട്ടാണ് യുഎസിലെ മിസോറിയിലെ ലോറ ഓഗ്ലെസ്ബി എന്ന യുവതി കോളേജിന്റെ പടി ചവിട്ടിയത്. കോളേജിലെ നിരവധി ആൺകുട്ടികളെ പ്രണയിച്ചും, വിദ്യാഭ്യാസ വായ്പ തെറ്റായ രേഖകൾ നൽകി എടുത്തും ഉദ്ദേശം പത്തൊൻപത് ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. മൗണ്ടൻ വ്യൂ എന്ന ചെറുപട്ടണത്തിലാണ് സംഭവം. ഇപ്പോൾ തട്ടിപ്പ് കേസിൽ ലോറ ഓഗ്ലെസ്ബി ജയിലിലാണ്.
സൗത്ത്‌വെസ്റ്റ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിലാണ് ലോറ ഓഗ്ലെസ്ബി മകളുടെ രേഖകൾ ഉപയോഗിച്ച് അഡ്മിഷൻ തരപ്പെടുത്തിയത്. ഇവർ മകളുമായി വേർപിരിഞ്ഞ് കഴിയുകയാണെന്നും റിപ്പോർട്ടുകളുണ്ട്. മകളുടെ പേരിൽ ഒരു ഡ്രൈവിംഗ് ലൈസൻസും ഇവർ നേടി. 22 വയസാണ് തനിക്കെന്നാണ്
ലാറ ഓഗ്ലെസ്ബി അടുപ്പക്കാരോട് പറഞ്ഞത്. മകൾ ലോറൻ ഹെയ്സിന്റെ ഐഡന്റിറ്റി ഉപയോഗിച്ചാണ് ഇവർ സമൂഹമാദ്ധ്യമങ്ങളിലും അക്കൗണ്ട് എടുത്തിരുന്നത്. വസ്ത്രം, മേക്കപ്പ് എന്നിവയിലൂടെയാണ്
കാഴ്ചയിൽ ലോറ പ്രായം കുറച്ചിരുന്നത്.