
ബംഗളൂരു : വിദ്യാർത്ഥികൾ അദ്ധ്യാപകനെ മർദിച്ച വീഡിയോ വൈറലായതിനെ തുടർന്ന് നടപടിയെടുക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. കർണാടകയിലെ ദാവൻഗരെ ജില്ലയിലെ ചന്നഗിരി താലൂക്കിലെ ഹൈസ്‌കൂളിലാണ് സംഭവം. ക്ലാസെടുക്കാനായി ഹിന്ദി അദ്ധ്യാപകൻ പ്രവേശിച്ചപ്പോഴാണ് വിദ്യാർത്ഥികൾ മോശമായി പെരുമാറിയത്. ഒരു കൂട്ടം വിദ്യാർത്ഥികൾ അദ്ധ്യാപകനെ മർദ്ധിക്കുകയും വേസ്റ്റ് ഇടുന്ന പാത്രം തലയിലൂടെ കമിഴ്ത്തുന്നതും വീഡിയോയിൽ കാണാനാവും. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അന്വേഷണത്തിനും കർശന നടപടിക്കും നിർദേശം നൽകിയത്. വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സമൂഹമാദ്ധ്യമങ്ങളിലും ആവശ്യം ഉയരുന്നുണ്ട്.
The entire class need to be suspended for a week and people involved in this crime should be jailed and should be disqualified for entire academic year . pic.twitter.com/FhsxOc3ELl
— Mohammed Razzack (@actrazz__626) December 11, 2021
ദാവൻഗരെ ജില്ലയിലെ ചന്നഗിരി താലൂക്കിലെ ഒരു സ്‌കൂളിൽ അദ്ധ്യാപകനെ വിദ്യാർഥികൾ മർദിച്ചത് സഹിക്കാനാകില്ലെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു. വിദ്യാഭ്യാസ വകുപ്പും പൊലീസും വിഷയം അന്വേഷിക്കുന്നുണ്ട്. ഉചിതമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. അദ്ധ്യാപകർക്കൊപ്പമായിരിക്കും ഞങ്ങളെന്നും മന്ത്രി ട്വീറ്റ് ചെയ്തു.