
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 വയസുള്ള പെൺകുട്ടിയെ വശീകരിച്ച് നഗ്നഫോട്ടോ കൈക്കലാക്കുകയും അശ്ലീല ഫോട്ടോകൾ അയച്ചുകൊടുത്തശേഷം നഗ്ന വീഡിയോ ചാറ്റിംഗ് നടത്തി രഹസ്യമായി സ്ക്രീൻ റെക്കോർഡ് ചെയ്തു ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ.
കോഴിക്കോട് തൊട്ടിൽപ്പാലം പാറമ്മേൽ വട്ടക്കൈത വീട്ടിൽ വിജിലേഷിനെയാണ് (30) തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. രണ്ടാംപ്രതി അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തൻ വീട്ടിൽ മഹേഷ്. എമ്മിനെ (33) നേമം പള്ളിച്ചലിൽ നിന്ന് നവംബർ ആദ്യം അറസ്റ്റുചെയ്തിരുന്നു.