
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് കരൂർ കാഞ്ഞൂർ മഠം ഗവ. ന്യൂ എൽ.പി സ്കൂളിന് സമീപം വാടക വീട്ടിൽ നിന്ന് 900 കുപ്പി വ്യാജ മദ്യം പിടികൂടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കരുമാടി ലക്ഷംവീട് കോളനിയിൽ രാഹുലിനെയാണ് (29) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രിയിലാണ് പൊലീസ് റെയ്ഡ് നടത്തി മദ്യവും അനുബന്ധ ഉപകരണങ്ങളും പിടികൂടിയത്. അമ്പലപ്പുഴ, ആമയിട, കരൂർ നിവാസികളായ ചിലരുടെ നേതൃത്വത്തിലാണ് വ്യാജ മദ്യം നിർമ്മാണം നടന്നിരുന്നത്. മംഗലാപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് സ്പിരിറ്റ് എത്തിച്ച് ആർട്ടിഫിഷൽ ഫുഡ് കളറും എസൻസും ചേർത്ത് വിവിധ ബ്രാൻഡുകളിലാണ് വ്യാജ മദ്യം നിർമ്മിച്ചിരുന്നത്.