
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.ബ്രിട്ടണിൽ നിന്നും ഈ മാസം ആറിന് എത്തിയ എറണാകുളം സ്വദേശിയ്‌ക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റീവാണ്. രണ്ടാമത് ഡിസംബർ എട്ടിന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
യുകെയിൽ നിന്ന് അബുദാബിയിലെത്തിയ ശേഷമാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. രോഗം സ്ഥിരീകരിച്ചയാളുടെ നാട്ടിലെ സമ്പർക്ക പട്ടികയിൽ ഭാര്യയും ഭാര്യാമാതാവും ഇപ്പോൾ കൊവിഡ് പോസിറ്റീവീയിട്ടുണ്ട്. ഡിസംബർ ആറിന് ഇതിഹാദ് വിമാനത്തിൽ ഇദ്ദേഹത്തിന് സമീപമിരുന്നവരോട് ശ്രദ്ധിക്കാൻ നിർദ്ദേശം നൽകി. വിമാനത്തിൽ വന്ന 149 യാത്രക്കാർക്കും വിവരം നൽകിയിട്ടുണ്ട്. രോഗവ്യാപനമുണ്ടാകാതിരിക്കാൻ എല്ലാവിധ ജാഗ്രതയും എടുത്തതായും ആരോഗ്യമന്ത്രി പറഞ്ഞു.