health

നിരവധി പോഷകങ്ങളാലും ഔഷധമൂല്യങ്ങളാലും സമ്പുഷ്ടമാണ് ഇന്ത്യൻ ഗൂസ്‌ബെറി എന്നറിയപ്പെടുന്ന നെല്ലിക്ക. വിറ്റാമിൻ സി ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. വിറ്റാമിൻ ബി, ഇരുമ്പ്, കാത്സ്യം, ഫൈബർ എന്നിവയും നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ആമാശയത്തിന്റെ പ്രവർത്തനം സുഗമമാക്കാനും കരൾ, തലച്ചോർ, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും നെല്ലിക്കയ്ക്ക് കഴിയും. ആർത്തവ ക്രമക്കേടുകൾക്കും വായിലുണ്ടാകുന്ന അൾസറിനും മികച്ച പരിഹാരമാണ് നെല്ലിയ്ക്ക. പ്രമേഹം നിയന്ത്രിക്കാനും ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കാനും നെല്ലിക്ക ശീലമാക്കാം. ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഓർമശക്തിയും കാഴ്‌ചശക്‌തിയും കൂടാൻ സ്ഥിരമായി നെല്ലിക്ക കഴിക്കുക. നെല്ലിക്ക എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ അഴുക്കുകൾ പുറന്തള്ളി ശരീരശുദ്ധിവരുത്താൻ നെല്ലിക്ക സഹായിക്കും. കൂടാതെ മുടികൊഴിച്ചിലിനും അകാലനരയ്ക്കും ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക.