cm

തിരുവനന്തപുരം : മുസ്ലീംലീഗിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച നടന്ന പൊതു സമ്മേളനത്തിലാണ് പിണറായി ലീഗിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. 'ചെത്തുകാരന്‍റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം' എന്ന ലീഗ് അണികളുടെ മുദ്രവാക്യത്തിനെതിരെയും മുഖ്യമന്ത്രിപ്രതികരിച്ചു.

എന്റെ പിതാവ് നിങ്ങളോട് എന്ത് തെറ്റ് ചെയ്തുവെന്ന് പിണറായി ചോദിച്ചു. ചെത്തുകാരനായി പോയതാണോ അദ്ദേഹം ചെയ്ത തെറ്റ്, നിങ്ങൾ ആരെ തോണ്ടാനാണ് ഇത് പറയുന്നത്. ഞാൻ ചെത്തുകാരന്റെ മകനാണെന്നു പറഞ്ഞാൽ തനിക്ക് വല്ലാതെ വിഷമം ആകുമെന്നാണോ കരുതിയത്. എന്തിനാണ് ഇത്രയും അസഹിഷ്ണുത. ചെത്ത് കാരന്റെ മകൻ എന്നതിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ കോഴിക്കോട് മറ്റ് പലതും പറഞ്ഞു അതെല്ലാം ഇവിടെ പറയാന്‍ കഴിയുന്നതല്ലെന്ന് പിണറായി പറഞ്ഞു. അവരോട് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്കാരമെങ്കിലും വേണമെന്നാണ് പറയാനുള്ളത്. പറഞ്ഞ ആൾക്ക് ഇത് ഉണ്ടോയെന്നു അവരുടെ സഹപ്രവർത്തകരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദു റഹ്മാൻ കല്ലായി നടത്തിയ വിദ്വേഷ പരാമർശത്തെ തുടർന്ന് വൻവിവാദം ഉണ്ടായിരുന്നു. അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പൊലീസ് കഴിഞ്ഞദിവസം കേസും എടുത്തിരുന്നു.