
തിരുവനന്തപുരം: കുനൂർ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച ജനറൽ ബിപിൻ റാവത്തുൾപ്പടെയുള്ളവർ ഇന്ത്യയുടെ ധീരന്മാരായ കാവൽ ഭടന്മാരായിരുന്നുവെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഊട്ടിക്കടുത്ത് വെല്ലിംഗ്ടണിലേക്കുള്ള യാത്രാമദ്ധ്യേയുണ്ടായ അപകടത്തിൽ വീരചരമമടഞ്ഞ ധീരജവാന്മാർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെയും ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരികവേദി പ്രസിഡന്റ് ഡോ. ജി. രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കരമന ജയൻ, വാർഡ് കൗൺസിലർമാരായ വിജയകുമാർ, കെ.കെ. സുരേഷ്, കുര്യാത്തി മോഹനൻ, എം. രാധാകൃഷ്ണൻ നായർ, ചാരുപാറ രവി, സബീർ തിരുമല, ജയശ്രീ ഗോപാലകൃഷ്ണൻ, എസ്.ആർ. കൃഷ്ണകുമാർ, പി.കെ.എസ്. രാജൻ, അഞ്ജലി അശോകൻ, സോപാനം ശ്രീകുമാർ, മണക്കാട് നന്ദൻ, വെള്ളാവൂർ ചന്ദ്രശേഖരൻ, ഗോപൻ ശാസ്‌തമംഗലം, ഗോപൻ കൊഞ്ചിറവിള എന്നിവർ സംസാരിച്ചു. വയലാർ സാംസ്‌കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ സ്വാഗതവും ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതി കൺവീനർ ജി. വിജയകുമാർ നന്ദിയും പറഞ്ഞു.