
മുംബയ്: ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ക്രിക്കറ്റർ എന്നും വിമർശനങ്ങളെ നേരിടാൻ തയ്യാറെടുത്തിരിക്കണമെന്ന് ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ. വളരെയേറെ സമ്മർദ്ദം നിറഞ്ഞ ചുറ്രുപാടുകളാണ് ഒരു ഇന്ത്യൻ ക്രിക്കറ്ററിന്റേതെന്നും ഒരു ദിവസം കളി മോശമായാൽ വിമർശിക്കാൻ നിരവധി പേരുണ്ടാകുമെന്നും രോഹിത്ത് പറഞ്ഞു. വ്യക്തിപരമായി ഒരു കളിക്കാരനെന്ന നിലയിൽ ഇത്തരം വിമർശനങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കാതെ സ്വന്തം കളി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങളാണ് നോക്കിയതെന്നും തന്റെ വിജയത്തിന്റെ രഹസ്യവും അതാണെന്ന് രോഹിത് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് തിരിക്കുന്നതിന് മുമ്പായി ബി സി സി ഐയുടെ ട്വിറ്റർ ഹാൻഡിലിൽ നൽകിയ അഭിമുഖത്തിലാണ് രോഹിത് വിമർശകരെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്. ടീമിലെ മറ്റ് അംഗങ്ങളോടും ഉയർന്നു വരുന്ന യുവതാരങ്ങളോടും തനിക്ക് പറയാനുള്ളത് ഇത് തന്നെയാണെന്നും രോഹിത്ത് പറഞ്ഞു. വൻ ടീമുകളുമായി കളിക്കുമ്പോൾ നമ്മുടെ കളിയെ വിലയിരുത്താനും വിമർശിക്കാനും നിരവധി പേരുണ്ടാകും. എന്നാൽ അവരെ കാര്യമാക്കാതെ സ്വന്തം കളിയിൽ ശ്രദ്ധിക്കുകയെന്നതാണ് ഓരോ ക്രിക്കറ്ററും ചെയ്യേണ്ട ഏറ്റവും പ്രധാനമായ കാര്യമെന്നും രോഹിത് സൂചിപ്പിച്ചു.
പുതുതായി ചുമതലയേറ്റെടുത്ത പരിശീലകൻ രാഹുൽ ദ്രാവിഡിന് കീഴിൽ ടീം വളരെയേരെ പുരോഗമിച്ചുവെന്നും നിലവിൽ താരങ്ങൾക്കിടയിലെ ബോണ്ടിംഗ് ഊട്ടിയുറപ്പിക്കുന്നതിനാണ് ദ്രാവിഡ് പ്രാധാന്യം നൽകുന്നതെന്നും രോഹിത് പറഞ്ഞു.
🗣️🗣️ "The pressure will always be there. As a cricketer, it is important to focus on my job."
— BCCI (@BCCI) December 12, 2021
SPECIAL - @ImRo45's first interview after being named #TeamIndia’s white-ball captain coming up on https://t.co/Z3MPyesSeZ. 📽️
Stay tuned for this feature ⌛ pic.twitter.com/CPB0ITOBrv