
മലപ്പുറം: മഞ്ചേരിയിൽ രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിന് നേരെ അക്രമം നടത്തി എസ്.ഐയുടെ കൈയൊടിച്ചയാൾ പിടിയിൽ. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജി(42)യാണ് അറസ്‌റ്രിലായത്. ഇയാളെ മഞ്ചേരി എസ്.ഐ ആർ. രാജേന്ദ്രൻ നായരാണ് അറസ്‌റ്റ് ചെയ്‌തത്. മഞ്ചേരി ബിവറേജിന് സമീപം പട്രോളിംഗ് നടത്തവെ സംശയാസ്‌പദമായ നിലയിൽ കണ്ട ഷാജിയെ ദേഹപരിശോധനയ്‌ക്ക് പൊലീസ് വിളിപ്പിച്ചു.
ഇതിനിടെ ഷാജി പൊലീസിന് നേരെ ആക്രമിക്കുകയായിരുന്നു. സംഘർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ എല്ല് പൊട്ടി. പ്രതിയെ മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്‌തു.