bicha-baburaj

കോഴിക്കോട്: സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് കൊണ്ടോടി തുറയ്ക്കലിലുള്ള മകളുടെ വീട്ടിൽവച്ച് ഇന്ന് രാത്രി എട്ടോടെയായിരുന്നു അന്ത്യം. ദീർഘനാളുകളായി രോഗബാധിതയായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ കോഴിക്കോട് മോത്തോട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. കല്ലായി കുണ്ടുങ്ങൽ മൊയ്തീന്റെയും ബിച്ചാമിനയുടേയും മകളായ ബിച്ച 1956ലാണ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്,

മക്കൾ: സാബിറ, ദീദാർ, ഗുൽനാർ, അബ്ദുൾ ജബ്ബാർ, ഷംഷാദ്‌, സുൽഫീക്കർ, റോസിന , ഫർഹാദ്, ഷംന. മരുമക്കൾ: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദർ അലി, മാമുക്കോയ, റുക്‌സ, അബ്ദു, സായിറ, അസീസ്, നിഷ, സുൽഫീക്കർ