
അബുദാബി∙ ഫോർമുല വൺ കാറോട്ട മത്സരത്തിൽ മാക്സ് വേർസ്റ്റാപ്പന് ലോകകിരീടം. ഇതാദ്യമായാണ് ഒരു ഡച്ച് ഡ്രൈവർ ഫോർമുല വൺ ലോകകിരീടം നേടുന്നത്. ഈ സീസണിലെ അവസാന ഗ്രാൻപ്രീയായ അബുദാബി ജി പിയിൽ അവസാന നിമിഷം മേഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടണെ മറികടന്നതോടെയാണ് വേർസ്റ്റാപ്പൻ ലോകകിരീടം നേടുന്നത്.
That extraordinary final lap of the 2021 title race in full 😮#AbuDhabiGP 🇦🇪 #F1 pic.twitter.com/kknTMDfpAF
— Formula 1 (@F1) December 12, 2021
അബുദാബി ഗ്രാൻപ്രീക്ക് മുമ്പായി ഹാമിൽട്ടണും വേർസ്റ്റാപ്പനും 369.5 പോയിന്റ് വീതം ഉണ്ടായിരുന്നു. അബുദാബി ഗ്രീൻപ്രീയിൽ ആദ്യം ആര് ഫിനിഷ് ചെയ്യുന്നുവോ അയാൾ ലോകചാമ്പ്യൻ ആകുമെന്നതായിരുന്നു അവസ്ഥ. നിലവിൽ ഏഴു കിരീടങ്ങളുമായി മൈക്കൽ ഷൂമാക്കറിന് ഒപ്പമുള്ള ഹാമിൽട്ടൻ, വിജയിച്ചിരുന്നെങ്കിൽ ഏറ്റവും കൂടുതൽ എഫ് വൺ കിരീടങ്ങളെന്ന റെക്കോർഡിലെത്തുമായിരുന്നു.
A dramatic final chapter of the 2021 season played out in Abu Dhabi on Sunday 🍿🎬
— Formula 1 (@F1) December 12, 2021
Watch race highlights from Yas Marina now! ⬇️#AbuDhabiGP 🇦🇪 #F1