pranav

മോഹൻലാൽ പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ഏറ്റവും അധികം കൈയടി നേടിയ കഥാപാത്രമായിരുന്നു പ്രണവ് മോഹൻലാലിന്റേത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അഭിനയിച്ചിരിക്കുന്നത്. പ്രണവിന്റെ കഥാപാത്രത്തെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്ത് വന്നിരുന്നു ഇപ്പോഴിതാ ഷെയ്ഡ്‌സ് ഓഫ് പ്രണവ് എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നത്.

സിനിമയിലുള്ള പ്രണവിന്റെ അഭിനയ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പ്രണവ് നടത്തുന്ന ഫൈറ്റിംഗ് രംഗങ്ങളും ഗാന ചിത്രീകരണവുമെല്ലാം വീഡിയോയിൽ കാണാം.