doctors-protest

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. പി ജി ഡോക്ടർമാർക്ക് പുറമേ ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. ഇത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.


അടിയന്തര, കൊവിഡ് വിഭാഗങ്ങളിലൊഴികെയുള്ള എല്ലാ ഡ്യൂട്ടികളും ബഹിഷ്കകരിച്ചാണ് ഹൗസ് സർജന്മാർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പി ജി അദ്ധ്യാപകരായ ഡോക്ടർമാർ മൂന്ന് മണിക്കൂർ ഒ പി ബഹിഷ്കരിക്കും. പി ജി ഡോക്ടർമാർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്റ്റൈപൻഡ് പരിഷ്കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും, ചർച്ചയ്ക്കില്ലെന്നുമാണ് സർക്കാർ നിലപാട്.