governor-cpi

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ മുഖപത്രം. മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനും, ആരുടെയൊക്കെയോ പ്രീതി നേടാനുമാണ് ഗവർണറുടെ ശ്രമമെന്നും സി പി ഐ മുഖപത്രമായ ജനയുഗം വിമർശിക്കുന്നു.


പദവിയുടെ മഹത്വം മനസിലാക്കാതെ ഗവർണർ പെരുമാറുന്നത് ഇതാദ്യമായല്ലെന്നും, മുൻപ് വിവാദമാക്കിയ വിഷയങ്ങളിലൊന്നും ഗവർണർക്ക് മേൽക്കൈ നേടാനായില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഗവർണർമാർ ബി ജെ പിയുടെ രാഷ്ട്രീയ പാവകളായി മാറുന്നു. ഗവർണർ ബി ജെ പി ഓഫീസിൽ നിന്ന് എഴുതി നൽകുന്നത് വായിക്കുകയാണെന്നും പരിഹസിക്കുന്നു.

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ വിവാദമാണെന്നും മുഖപത്രത്തിലുണ്ട് . പല തവണ പരിഹാസ്യനായത് ഗവർണർ ഓർക്കുന്നില്ല. ഗവർണർക്ക് വേറെന്തോ ലക്ഷ്യമുണ്ടെന്ന് സംശയിക്കണം. അധികാരം പരിമിതമാണെന്ന് മനസിലാക്കണമെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.