
പാലക്കാട്: വിക്ടോറിയ കോളേജിൽ എസ് എഫ് ഐ- എ ബി വി പി സംഘർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. എ ബി വി പി തോരണം കെട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പരിക്കേറ്റ വിദ്യാർത്ഥികളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് സുരക്ഷ വർദ്ധിപ്പിച്ചു.