
ന്യൂഡൽഹി: ഇന്ത്യക്കാരിയെ മിസ് യൂണിവേഴ്‌സ് 2021 ആയി തിരഞ്ഞെടുത്തു. ഇരുപത്തിയൊന്നുകാരിയായ ഹർനാസ് സന്ധു ആണ് വിശ്വസുന്ദരി. ഇസ്രയേലിലെ എയിലേറ്റിൽവച്ചായിരുന്നു മത്സരം. ഹർനാസ് പഞ്ചാബ് സ്വദേശിനിയാണ്.
2019ലെ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയിരുന്നു. കൂടാതെ ഫെമിന മിസ് ഇന്ത്യ 2019 ൽ ടോപ്പ് 12ൽ ഇടം നേടുകയും ചെയ്തു. 21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. സുസ്മിത സെന്നും, ലാറദത്തയുമാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.
ഹർനാസ് പഞ്ചാബ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാർത്ഥികളെ പിന്തള്ളിയാണ് ഹർനാസ് നേട്ടം സ്വന്തമാക്കിയത്.
The new Miss Universe is...India!!!! #MISSUNIVERSE pic.twitter.com/DTiOKzTHl4
— Miss Universe (@MissUniverse) December 13, 2021