
ന്യൂഡല്‍ഹി: അപൂർവമായി മാത്രം ഉപയോഗിക്കുന്ന കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ പൊതുമദ്ധ്യത്തിൽ കൊണ്ടുവരുന്നത് ശശി തരൂർ എംപിയുടെ പതിവാണ്. ഇതിന്റെയൊക്കെ അർത്ഥം ഗൂഗിളിൽ തിരയുന്ന ഒരുപാടാളുകൾ ഉണ്ട്. ഇപ്പോഴിതാ വീണ്ടും പുതിയൊരു വാക്കുമായി എത്തിയിരിക്കുകയാണ് തരൂർ.
'അലൊഡോക്‌സഫോബിയ' എന്ന വാക്കാണ് അദ്ദേഹം ബി ജെ പിയെ പരിഹസിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം എന്നാണ് 'അലൊഡോക്‌സഫോബിയ'യുടെ അർത്ഥം. ഈ വാക്കിന്റെ ഗ്രീക്കിലെ വിശദീകരണവും അദ്ദേഹം ട്വീറ്റിന്റെ അവസാനം കുറിച്ചിട്ടുണ്ട്. 'Allo-വ്യത്യസ്തം, Doxo- അഭിപ്രായം, Phobos- ഭയം' എന്നുമാണ് അർത്ഥം.
'ഉത്തര്‍പ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ രാജ്യദ്രോഹവും യു എ പി എ കേസുകളും ചുമത്തുന്നത് അവിടുത്തെ നേതാക്കള്‍ക്ക് അലൊഡോക്‌സഫോബിയ ബാധിച്ചതിനാലാണ് എന്നാണ് തരൂരിന്റെ ട്വീറ്റ്.
Word of the day, indeed of the last seven years: *Allodoxaphobia*
— Shashi Tharoor (@ShashiTharoor) December 12, 2021
Meaning: an irrational fear of opinions.
Usage: “The BJP government in UP slaps sedition& UAPA cases on people because its leadership suffers from allodoxaphobia.”
(Greek: Allo=different, doxo=opinion,phobos=fear