sobhana

നൃത്തവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട് നടി ശോഭന. ഇപ്പോഴിതാ,​ മലയാളിത്തം തുളുമ്പുന്ന വേഷത്തിൽ ശോഭനയും സംഘവും അവതരിപ്പിച്ച നൃത്ത വീഡിയോയാണ് ഇൻസ്റ്റ റീലിൽ ട്രെൻഡിംഗാകുന്നത്. മല്ലൂസ് വാക്കിംഗ് എറൗണ്ട് ഇൻ ശൃംഗാര ചെന്നൈ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Shobana Chandrakumar (@shobana_danseuse)

കേരളത്തനിമയിലുള്ള വേഷത്തിനും നൃത്തച്ചുവടുകൾക്കും ആരാധകർക്കിടയിൽ നിന്നും മികച്ച സ്വീകരമാണ് ലഭിക്കുന്നത്. ശ്രീവിദ്യ ശൈലഷ്,​ ആശ രമ എന്നീ നർത്തകരാണ് ശോഭനയ്‌ക്കൊപ്പം ചുവട് വച്ചിരിക്കുന്നത്.

ഇൻസ്റ്റ റീൽസിൽ പതിവായി താരം നൃത്തച്ചുവടുകളും നൃത്തം പഠിപ്പിക്കുന്ന വീഡിയോയുമൊക്കെ പങ്കുവയ്‌ക്കാറുണ്ട്. അതിനെല്ലാം ആരാധകരിൽ നിന്നും മികച്ച പ്രതികരണം ലഭിക്കാറുമുണ്ട്.