
ഐസ്ക്രീമെന്ന് കേട്ടാൽ നാവിൽ കപ്പലോടാത്തവർ ചുരുക്കമായിരിക്കും. തണുപ്പും മധുരവും നാവിൽ തൊടുമ്പോഴുള്ള ആ രുചിക്ക് പ്രായവ്യത്യാസം മറന്നാണ് ആരാധകരുള്ളത്. പലതരം ഫ്ലേവറുകളിൽ ഐസ്ക്രീമുകളുണ്ട്.
എങ്കിലും എല്ലാത്തിന്റെയും പൊതുവായ സവിശേഷത മധുരം തന്നെയാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്‌തമായി പച്ചമുളക് കൊണ്ടുള്ളൊരു ഐസ്ക്രീമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എരിവും മധുരവും ചേർന്ന പുതുരുചിയിൽ പക്ഷേ പലരും നെറ്റി ചുളിക്കുകയാണ്.
സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ നിന്നുള്ള വീഡിയോ ഒരു ഫുഡ് ബ്ലോഗറാണ് യൂട്യൂബില്‍ പങ്കുവച്ചത്. എഴുപത് ലക്ഷത്തിൽ പരം ആളുകളാണ് സംഗതി കണ്ടത്. പച്ചമുളക് ചെറുതായി അരിഞ്ഞ് അതിലേക്ക് ന്യൂടെല്ല, ക്രീം എന്നിവ ചേര്‍ത്താണ് ഐസ്‌ക്രീം തയ്യാറാക്കുന്നത്.