kanam-governor

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാന്യത ലംഘിച്ചെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രഹസ്യമായി വയ്‌ക്കേണ്ട കത്തിടപാടുകൾ ഗവർണർ പരസ്യമാക്കിയെന്നും അദ്ദേഹം വിമർശിച്ചു.


ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ എൽ ഡി എഫ് ആഗ്രഹിച്ചിട്ടില്ലെന്നും, അതിന് ഞങ്ങളെ നിർബന്ധിക്കരുതെന്നും കാനം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗവർണർ എന്ന് പറയുന്നത് അനാവശ്യമായ ഒരു ആർഭാടമാണെന്ന് അഭിപ്രായമുള്ള പാർട്ടിയുടെ പ്രതിനിധിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

' കേരള നിയമസഭ പാസാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറെ ചാൻസലറാക്കുന്നത്. നിയമസഭയ്ക്ക് അത് വേണ്ടെന്ന് വയ്ക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴുമുണ്ട്. അതിന് ഞങ്ങളെ നിർബന്ധിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.'-കാനം പറഞ്ഞു.