beer

മദ്യപാനികൾ ഇല്ലാത്ത നാടില്ല. വിവിധ പഴങ്ങളും മറ്റും ഉപയോഗിച്ച് പരമ്പരാഗത മദ്യം തന്നെ വിവിധ രാജ്യങ്ങളിലും നിലവിലുണ്ട്. എന്നാൽ ജപ്പാനിലെ പരമ്പരാഗത ബിയറിൽ ഉപയോഗിക്കുന്നത് ഒരു പ്രാണിയെയാണ്. ജപ്പാനിലും ചൈനയിലും കൊറിയയിലും ഉൾപ്പടെ തെക്കനേഷ്യൻ രാജ്യങ്ങളിൽ പഴങ്ങളും മാംസാഹാരവും മാത്രമല്ല പ്രാണികളും ആഹാര പട്ടികയിലുണ്ട്. അത്തരത്തിൽ ജപ്പാനിൽ നിർമ്മിക്കുന്ന ബിയറിൽ പ്രധാന ഘടകം പാറ്റയാണ്.

അതെ പാറ്റകൾ. നമ്മുടെ നാട്ടിലെ ശല്യക്കാരൻ പാ‌റ്റകൾ തന്നെ. മാത്രമല്ല പാറ്റകളെയിട്ട് തിളപ്പിച്ച് ആറ്റിക്കുറുക്കിയെടുത്ത ഈ ബിയർ ജപ്പാനിൽ വലിയ സ്വാദായി ജനങ്ങൾ കഴിക്കുകയും ചെയ്യാറുണ്ട്. ചെറിയൊരു പുളിരസമുള‌ള ബിയറാണിത്. അതുകൊണ്ട് തന്നെ ഇതിന് ഇൻസെക്‌ട് സോർ എന്നാണ് പറയുന്നത്.

ചെറിയ മീനുകളെയും പ്രാണികളെയും ഭക്ഷിച്ച് ജീവിക്കുന്ന ശുദ്ധജലത്തിൽ കാണപ്പെടുന്ന പാറ്റകളുണ്ട്. ഇവയെ പിടികൂടി ചൂടുവെള‌ളത്തിലിട്ട് തിളപ്പിച്ച് മൂന്ന് മുതൽ നാല് ദിവസം വരെ സൂക്ഷിക്കുന്നു. ശേഷം ഈ സൂപ്പ് പോലെയുള‌ള ജലം കുടിക്കാനെടുക്കും. ഇതാണ് ബിയർ. തൈവാനീസ് പാറ്റകളിൽ ആൺ പാറ്റകളെയാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്. ഇവ അതീവ രുചികരമെന്നാണ് ജപ്പാനിൽ ജനങ്ങൾ പറയുന്നത്. കൊഞ്ചുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്‌ക്ക് നല്ല രുചിയാണെന്ന് കരുതുന്നു. വേവിച്ച് തിളപ്പിച്ചോ, സൂപ്പായോ, സ്‌റ്റൂ ആയോ ഇവയെ ഭക്ഷിക്കാറുണ്ട് ജപ്പാൻകാർ.

രുചികരമായ ഈ ബിയറിന് ഒരു ബോട്ടിൽ ഏകദേശം 450 രൂപയാണ് വില. കബുതോകാമ എന്ന പരമ്പരാഗത രീതിയനുസരിച്ചാണ് ഇവ തയ്യാറാക്കുന്നത്. കഴിഞ്ഞ നൂ‌റ്റാണ്ടിന്റെ ആദ്യകാലം മുതലാണ് ഇവ ജപ്പാനിൽ കീർത്തിനേടിയത്.