
ഇന്ത്യയുടെ സ്വന്തം ഹർനാസ് സന്ധുവാണ് 2021 ലെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിയൊന്ന് വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്. എൺപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.
എഴുപത്തിയൊൻപത് സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രാഗ്വേയുടെ നാദിയ ഫെരേരയെയും ദക്ഷിണാഫ്രിക്കയുടെ ലാലേല മിസ്‌വാനെയെയും പരാജയപ്പെടുത്തിയാണ് ഹർനാസ് 2021 ലെ മിസ് യൂണിവേഴ്‌സ് കിരീടം നേടിയത്. ഫൈനലിസ്റ്റുകളായ ഇവരോട് രസകരമായ ചോദ്യമായിരുന്നു വിധികർത്താക്കൾ ചോദിച്ചത്.

തങ്ങൾ അഭിമുഖീകരിക്കുന്ന സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിരീക്ഷിക്കുന്ന യുവതികൾക്ക് നിങ്ങൾ എന്ത് ഉപദേശമാണ് നൽകുക എന്നതായിരുന്നു വിധികർത്താക്കളുടെ ചോദ്യം. ഇതിന് മനോഹരമായ ഒരു മറുപടിയാണ് ഇരുപത്തിയൊന്നുകാരിയായ ഹർനാസ് നൽകിയത്. ഈ മറുപടി തന്നെയാണ് ഹർനാസിനെ വിശ്വസുന്ദരിയാക്കിയത്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതാണ് ഇന്ന് യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് ഹർനാസിന്റെ അഭിപ്രായം. എല്ലാവരും വ്യത്യസ്തരാണെന്നും ഹർനാസ് പറഞ്ഞു.
'മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യുന്നത് നിർത്തുക.ലോകമെമ്പാടും നടക്കുന്ന കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. നിങ്ങൾ മനസിലാക്കേണ്ടത് ഇതാണ് എന്ന് ഞാൻ കരുതുന്നു. പുറത്തുവരൂ, സ്വയം സംസാരിക്കുക, കാരണം നിങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ നേതാവ്. നിങ്ങൾ നിങ്ങളുടെ സ്വന്തം ജീവിതത്തിന്റെ ശബ്ദമാണ്. ഞാൻ എന്നിൽ വിശ്വസിക്കുന്നു, അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. നന്ദി.'- ഹർനാസ് പറഞ്ഞു.
FINAL STATEMENT: India. #MISSUNIVERSE
— Miss Universe (@MissUniverse) December 13, 2021
The 70th MISS UNIVERSE Competition is airing LIVE around the world from Eilat, Israel on @foxtv pic.twitter.com/wwyMhsAyvd