size

തൃപ്തികരമായ ലൈംഗിക ജീവിതവും ജനനേന്ദ്രിയത്തിന്റെ വലിപ്പവും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഇത് പൂർണമായും വിശ്വസിക്കാൻ ജനങ്ങളിൽ ഭൂരിപക്ഷവും തയ്യാറല്ലെന്നാണ് സത്യം. ഒരു സ്ത്രീയെ എല്ലാ അർത്ഥത്തിലും തൃപ്തയാക്കുന്നതിൽ ജനനേന്ദ്രിയ വലിപ്പത്തിന് ചെറുതല്ലാത്ത സ്ഥാനമുണ്ടെന്നാണ് ഒട്ടുമിക്കവരുടെയും വിശ്വാസം. സമ്മതിച്ചാലും ഇല്ലെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും തന്റെ ജനനേന്ദ്രിയത്തിന് മതിയായ വലിപ്പമുണ്ടോ എന്ന് ചിന്തിക്കാത്തവർ ആരും ഉണ്ടാവില്ല. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ലോകത്ത് ഏറ്റവും വലിപ്പമേറിയ ജനനേന്ദ്രിയമുള്ള പുരുഷന്മാർ ഏതുരാജ്യക്കാരാണെന്ന് അറിയാമോ?. ആഫ്രിക്കൻ രാജ്യമായ കോംഗോയ്ക്കാണ് ഒന്നാം സ്ഥാനം. ഉദ്ധരിക്കുമ്പോൾ ഈ രാജ്യത്തെ പുരുഷന്മാരുടെ ലിംഗത്തിന് 7.1 ഇഞ്ച് നീളവും അതിനൊത്ത വണ്ണവുമുണ്ടാവുമെന്നാണ് അടുത്തിടെ നടത്തിയ ഒരു സർവേയിൽ വ്യക്തമായത്. തൊട്ടുപിന്നിലുള്ളത് ഇക്വഡോർ ( 6.9), ഘാന (6.8),വെനസ്വേല (6.7) എന്നീ രാജ്യങ്ങളാണ്. ആറിഞ്ചിന് മുകളിലോട്ട് നീളമുള്ള പതിനാറ് രാജ്യക്കാരാണ് ഒന്നാം പട്ടികയിലുള്ളത്. ഇതിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല.

അഞ്ച് ഇഞ്ചുമുതൽ ആറ് ഇഞ്ചുവരെ നീളമുള്ളവരാണ് ലോകത്ത് കൂടുതൽ. മുപ്പത്തൊന്ന് രാജ്യക്കാരാണ് ഈ പട്ടികയിലുള്ളത്.ഫ്രാൻസ്, ജർമനി, ഇസ്രയേൽ എന്നിവർ ഈ പട്ടികയിലാണ്. 4.7മുതൽ 5 ഇഞ്ചുവരെ വലിപ്പമുളളവരാണ് അടുത്ത പട്ടികയിലുള്ളത്. നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവർ 19 രാജ്യങ്ങളുള്ള ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 3.8 ഇഞ്ചു മുതൽ 4.6 വരെ വലിപ്പമുള്ളവരാണ് അടുത്ത പട്ടികയിലുള്ളത്. ഇന്ത്യയും ചൈനയും ഉൾപ്പടെ പതിനാല് രാജ്യങ്ങൾ മാത്രമാണ് ഇതിൽ ഇടംപിടിച്ചിട്ടുള്ളത്. ഇന്ത്യയെക്കാൾ മുന്നിലാണ് ചൈനയുടെ സ്ഥാനം. ചൈനക്കാരുടെ ലിംഗത്തിന് 4.3 ഇഞ്ച് വലിപ്പമുണ്ട്. ജപ്പാൻകാരും വലിപ്പത്തിന്റെ കാര്യത്തിൽ ചൈനയ്‌ക്കൊപ്പമാണ്. ഇന്ത്യക്കാരുടേത് വെറും നാലിഞ്ച് വലിപ്പം മാത്രമാണ്. അതായത് ലോകത്ത് ഏറ്റവും ചെറിയ ലിംഗമുളള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. തായ്‌ലൻഡും ഇന്ത്യക്ക് കൂട്ടുണ്ട്. ലോകത്ത് ഏറ്റവും ചെറിയ ലിംഗമുള്ളത് ഉത്തര കൊറിയക്കാർക്കാണ്. വെറും 3.8 ഇഞ്ച് നീളം മാത്രമാണ് അവർക്കുള്ളത്.

ലിംഗ വലുപ്പം നിർണയിക്കുന്നതിൽ ഒരാളുടെ ദേശീയതയും വംശവും പ്രധാന പങ്ക് വഹിക്കുന്നു എന്നാണ് സർവേയിൽ വ്യക്തമായത്. ജനിത ഘടകവും ഹോർമോണുകൾ, പോഷകാഹാരം, ഭക്ഷണക്രമം എന്നിവയും വലിപ്പത്തിന് സ്വാധീനിക്കുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ വലിപ്പം കൂട്ടാനെന്ന പേരിൽ വിപണിയിൽ ലഭ്യമായ മരുന്നുകൾ ഒരുപ്രയോജനവും ഉണ്ടാക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.