
തിരുവനന്തപുരം: സർക്കാർ വാഗ്ദാനം ചെയ്ത ജോലി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്ന കായിക താരങ്ങളെ ചർച്ചയ്ക്ക് വിളിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ഈ മാസം പതിനാറിന് ചർച്ച നടത്താമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് കായിക താരങ്ങൾക്ക് അറിയിപ്പ് ലഭിച്ചു. സമരം പതിമൂന്നാം ദിവസത്തിലേയ്ക്ക് കടന്നപ്പോഴാണ് സർക്കാരിന്റെ പുതിയ നീക്കം.
സർക്കാർ വാഗ്ദാനം പാലിക്കാത്തതിന്റെ പേരിൽ ശയനപ്രദക്ഷിണം നടത്തിയും തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു.
580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇ പി ജയരാജൻ പറഞ്ഞത്. എന്നാൽ 195 പേർക്ക് മാത്രമായിരുന്നു ജോലി ലഭിച്ചത്. എഴുപത്തിയൊന്ന് പേർക്ക് ഇനിയും ജോലി ലഭിക്കാനുണ്ട്.