narendra-modi

വാരണാസി: കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിയുമായി ബന്ധിപ്പിക്കുന്ന കാശി ധാം ഇടനാഴി അൽപസമയം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. 50 അടി വീതിയുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി 800 കോടിയോളം മുതൽമുടക്കുള്ള ബൃഹദ് പദ്ധതിയാണ്. ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്.

ഗംഗാനദീ തീരത്തുനിന്ന് ഇനി 400 മീറ്റർ നടന്നാൽ ക്ഷേത്രത്തിലെത്താം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രയോജനം. 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്തു നടപ്പാക്കുന്ന വികസന പദ്ധതി വാരാണസിയുടെ മുഖഛായ മാറ്റുമെന്നാണു കരുതുന്നത്.

ഉദ്‌ഘാടനത്തിനായി കാശിയിലെത്തിയ പ്രധാനമന്ത്രിക്ക് വൻ വരവേൽപ്പാണ് ജനങ്ങൾ ഒരുക്കിയിരുന്നത്. വാരണാസി എംപി കൂടിയായ മോദിയുടെ വാഹനത്തിന് മുകളിൽ ചുവന്ന പനിനീർ പൂക്കൾ വർഷിച്ചായിരുന്നു സ്വീകരണം. പാതയുടെ ഇരുവശങ്ങളിലും തടിച്ചുകൂടിയവരെ നിയന്ത്രിക്കാൻ സുരക്ഷാ സംഘത്തിന് നന്നേ പാടുപെടേണ്ടി വന്നു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് തലപ്പാവും ഷാളും അണിയിക്കാനായി ഏറെ നേരം അക്ഷമരായി കാത്തുനിന്ന വാരാണസി വാസികൾക്ക് മുന്നിൽ ഒടുവിൽ മോദി തന്നെ വാഹനത്തിന്റെ ഡോർ തുറന്നുകൊടുത്തു.

PM Modi Stops Car Mid-Way In Varanasi, Accepts Turban From Local As Convoy Gets Showered With Petals

PM Modi Stops Car Mid-Way In Varanasi, Accepts Turban From Local As Convoy Gets Showered With Petals

Watch more on Republic World ► http://bit.ly/2QoRSt0

#PMModi #KashiVishwanathDham #RepublicTV

Posted by Republic on Sunday, 12 December 2021

ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രദർശത്തിനുശേഷമാണ് കാശി ധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി, ഗംഗാസ്നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി എത്തിയത്. വൈകിട്ട് ആറുമണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കുചേരും.

800 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഘട്ടത്തിനായി 339 കോടി രൂപയാണ് ചെലവഴിച്ചത്. ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനായി നിർമിച്ച ഇരുപത്തിമൂന്ന് കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. ആദ്യഘട്ട ഇടനാഴിയുടെ നിർമാണം 2019 മാർച്ച് എട്ടിനാണ് ആരംഭിച്ചത്. പ്രശസ്ത ആർക്കിടെക്‌ട് ഭിമൽ പട്ടേലാണ് ഇടനാഴി രൂപകല്പന ചെയ്തത്.