കാവൽ ഡിസംബർ 23ന്

kaval

മ​ല​യാ​ള​ത്തി​ലെ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഏ​റ്റ​വുംവ​ലി​യ​ ​ഹി​റ്റാ​യ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​ചി​ത്രം​ ​കു​റു​പ്പും​ ​മ​ല​യാ​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ബ​ഡ്‌​ജ​റ്റി​ലൊ​രു​ങ്ങി​യ​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​മ​ര​ക്കാർ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​വും​ ​ഡി​സം​ബ​ർ​ 17​ ​വെ​ള്ളി​യാ​ഴ്ച​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ്‌​ഫോ​മു​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.
ശ്രീ​നാ​ഥ് ​രാ​ജേ​ന്ദ്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കു​റു​പ്പ് ​നെ​റ്റ് ​ഫ്ളി​ക്സി​ലും​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മ​ര​യ്ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹം​ ​ആ​മ​സോ​ൺ​ ​പ്രൈ​മി​ലു​മാ​ണ് ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.സു​രേ​ഷ് ​ഗോ​പി​യെ​ ​നാ​യ​ക​നാ​ക്കി​ ​നി​ഥി​ൻ​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​കാ​വ​ൽ​ ​ഡി​സം​ബ​ർ​ 23​ന്നെ​റ്റ്‌​ഫ്ളി​ക്സി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.ക്രി​സ്‌​മ​സ് ​പ്ര​മാ​ണി​ച്ച് ​മൂ​ന്ന് ​ചി​ത്ര​ങ്ങ​ളാ​ണ് ​ഡ​യ​റ​ക്ട് ​ഒ.​ടി.​ടി​ ​റി​ലീ​സാ​യെ​ത്തു​ന്ന​ത്.​ ​ദി​ലീ​പ് ​-​ ​നാ​ദി​ർ​ഷാ​ ​ടീ​മി​ന്റെ​ ​കേ​ശു​ ​ഈ​ ​വീ​ടി​ന്റെ​ ​നാ​ഥ​ൻ​ ​സി​ഡ്‌​നി​ ​പ്ള​സ് ​ഹോ​ട്ട് ​സ്റ്റാ​റി​ലും​ ​ബേ​സിൽജോ​സ​ഫ് ​-​ ​ടൊ​വി​നോ​ ​തോ​മ​സ് ​ടീ​മി​ന്റെ മി​ന്ന​ൽ​ ​മു​ര​ളി​ ​നെ​റ്റ്‌​ഫ്ളി​ക്സി​ലും ജൂ​ണി​ന് ​ശേ​ഷം​ ​അ​ഹ​മ്മ​ദ് ​ക​ബീർ സം​വി​ധാ​നം​ ​ചെ​യ്ത് ​ജോ​ജു​ ​ജോ​ർ​ജ്,​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​നി​ഖി​ല​ ​വി​മ​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ ​മ​ധു​രം​ ​സോ​ണി​ ​ലൈ​വി​ലും​ ​ഡി​സം​ബ​ർ​ 24​ന് ​റി​ലീ​സ് ​ചെ​യ്യും.