president-of-south-africa

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്​ സിറിൽ റമഫോസക്ക്​ കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ചികിത്സയിലാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. രാജ്യത്ത് ഞായറാഴ്ച 37,875 പുതിയ കേസുകൾ രേഖപ്പെടുത്തിയിരുന്നു. റമഫോസയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും നാഷണൽ ഡിഫൻസ് ഫോഴ്‌സിന്റെ മിലിട്ടറി ഹെൽത്ത് സർവീസ് അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി മൊണ്ട്‌ലി ഗുംഗുബെലെ പ്രസ്താവനയിൽ പറഞ്ഞു. വാക്സിന്റെ രണ്ട് ഡോസും അദ്ദേഹം സ്വീകരിച്ചിരുന്നു. പ്രസിഡന്റ്​ കേപ്പ്ടൗണിൽ ക്വാറന്റൈനിൽ ആണെന്നും അദ്ദേഹം രോഗമുക്തനാകുന്നത് വരെ ഡപ്യൂട്ടി പ്രസിഡന്‍റ്​ ഡേവിഡ് മബൂസ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമെന്നും ഗുംഗുബെലെ വ്യക്തമാക്കി.