harnaaz-susmita

ന്യൂഡൽഹി: ഇരുപത്തൊന്ന് വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരി പട്ടം കൊണ്ടു വന്ന ഹർനാസ് സന്ധുവിനെ പ്രശംസിച്ച് മുൻ വിശ്വസുന്ദരി സുസ്മിതാ സെൻ. ആദ്യമായി വിശ്വസുന്ദരി പട്ടം നേടുന്ന ഇന്ത്യൻ സുന്ദരിയാണ് സുസ്മിതാ സെൻ. 1994ലായിരുന്നു സുസ്മിതയുടെ ചരിത്രനേട്ടം.

ഇൻസ്റ്റാഗ്രാമിലൂടെ പുത്തൻ ജേതാവിനെ പുകഴ്ത്തിയ സുസ്മിത ഹർനാസിന്റെ പേരിനെ വിഭജിച്ച് കൊണ്ടാണ് സുന്ദരിയെ പ്രശംസിച്ചത്. 'ഹർ ഹിന്ദുസ്ഥാനി കി നാസ്' (എല്ലാ ഇന്ത്യക്കാരുടേയും അഭിമാനം) എന്ന് ഹിന്ദിയിൽ കുറിച്ച സുസ്മിത ഇന്ത്യയെ ഇത്രയേറെ സുന്ദരമായി പ്രതിനിധീകരിച്ചതിന് ഹർനാസിന് നന്ദി പറയുകയും ചെയ്തു. ഹർനാസിന്റെ നേട്ടത്തിൽ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്നും താൻ അതീവ സന്തോഷത്തിലാണെന്നും സുസ്മിത പറഞ്ഞു.

ഇസ്രയേലിലെ എയിലേറ്റിൽവച്ച് നടന്ന മത്സരത്തിലാണ് ഹർനാസിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തത്. പഞ്ചാബ് സ്വദേശിയായ ഹർനാസ് 2019ലെ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയിരുന്നു. കൂടാതെ ഫെമിന മിസ് ഇന്ത്യ 2019 ൽ ടോപ്പ് 12ൽ ഇടം നേടുകയും ചെയ്തു.

21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. സുസ്മിത സെന്നും, ലാറദത്തയുമാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. ഹർനാസ് പഞ്ചാബി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാർത്ഥികളെ പിന്തള്ളിയാണ് ഹർനാസ് നേട്ടം സ്വന്തമാക്കിയത്.

#yehbaat 👊😁👏💃🏻❤️🇮🇳 ‘Har Hindustani Ki Naz’ Harnaaz Kaur Sandhu #MissUniverse2021 #INDIAAAAAA 😀💃🏻🙏🤗❤️💋🌈 Soooooo proud of you!!!!
Congratulations @HarnaazSandhu03 👏😍🤗 Thank you for representing India so beautifully!! May you reign supreme!!👏😁❤️ #JaiHind 🇮🇳🙏 pic.twitter.com/wRiq3h53wi

— sushmita sen (@thesushmitasen) December 13, 2021