
ആലപ്പുഴ: ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ചൊവ്വാഴ്‌ച ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിളിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലിയും പൊതു സമ്മേളനവും നടത്തും. വൈകന്നേരം നാലിന് കളക്ടറേറ്റിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റാലി കടപ്പുറത്ത് സമാപിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആർ.ആർ. ബിജു അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ സൗമ്യാ രാജ് സമ്മാനദാനം നിർവഹിക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. വി.എൻ ജയചന്ദ്രൻ ഊർജ്ജസംരക്ഷണ സന്ദേശം നൽകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.