
മുംബയ്: ബോളിവുഡ് താരങ്ങളായ കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും കൊവിഡ് മാനദണ്ഡം ലംഘിച്ച് പാർട്ടികളിൽ പങ്കെടുത്തിരുന്നുവെന്നും . ഇരുവരുടെയും സമ്പർക്ക പട്ടികയിൽ ഉള്ളവർ ഉടൻ പരിശോധന നടത്തണമെന്നും ബൃഹാൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ നിർദ്ദേശിച്ചു.
കരീനയും അമൃതയും ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്. ഇരുവരും പോയവാരം നിരവധി പാർട്ടികളിൽ പങ്കെടുത്തിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കരീനയും അമൃതയും മലൈക അറോറ, കരിഷ്‌മ കപൂർ, പൂനം ദമാനിയ എന്നിവർക്കൊപ്പം ക്രിസ്മസ് പാർട്ടിയിൽ പങ്കെടുത്തിരുന്നു.
കരൺ ജോഹറിന്റെ വസതയിൽ അർജുൻ കപൂറും ആലിയ ഭട്ടും ഉൾപ്പടെ പങ്കെടുത്ത പാർട്ടിയിലും കരീനയുടേയും അമൃതയുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. ഈ പാർട്ടികളിൽ പങ്കെടുത്തവർ ഉടൻ കൊവിഡ് പരിശോധന നടത്തണമെന്നാണ് നിർദേശം.