omicrone

ലണ്ടൻ: ലോകത്തെ ആദ്യ ഒമിക്രോൺ മരണം ബ്രിട്ടനിൽ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇന്നലെ വാർത്ത പുറത്തുവിട്ടത്. രാജ്യത്ത് ആശുപത്രികളിൽ നിരവധി പേർ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ബോറിസ് അഭ്യർത്ഥിച്ചു. ജനങ്ങൾ ബൂസ്റ്റർ ഡോസ് എടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ബ്രിട്ടനിൽ ഒമിക്രോൺ പടർന്ന് പിടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.