
ന്യൂഡൽഹി: രാജ്യത്ത് അവശ്യവസ്‌തുക്കളുടെ വില ഉയരുന്നുവെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം റീട്ടെയിൽ നാണയപ്പെരുപ്പം 4.91 ശതമാനത്തിലെത്തി. ഒക്‌ടോബറിൽ 4.48 ശതമാനവും 2020 നവംബറിൽ 6.93 ശതമാനവുമായിരുന്നു ഇത്. റീട്ടെയിൽ നാണയപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഭക്ഷ്യവസ്‌തു വിലനിലവാരം 0.85 ശതമാനത്തിൽ നിന്നുയർന്ന് 1.87 ശതമാനമായി. നാണയപ്പെരുപ്പം പരിധിവിട്ടുയർന്നാൽ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ വർദ്ധിപ്പിക്കാൻ നിർബന്ധിതരാകും.