
മന്ത്രിമാർ വാഴില്ലെന്ന അന്ധവിശ്വാസമുള്ള കേരളത്തിലെ മന്ത്രിഭവനമാണ് മൻമോഹൻ ബംഗ്ലാവ്. കഴിഞ്ഞ തവണ തോമസ് ഐസക് ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. . ഇത്തവണ ആന്റണി രാജുവാണ് മൻമോഹൻ ബംഗ്ലാവി? താമസം തോമസ് ഐസക് കഴിഞ്ഞ 5 വർഷം ധനമന്ത്രിസ്ഥാനത്തിരുന്ന് കാലാവധി പൂർത്തിയാക്കിയത്. എന്നാൽ മൻമോഹനിൽ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്നാണ് മറ്റൊരു കൂട്ടർ പരത്തുന്ന അന്ധവിശ്വാസം–അങ്ങനെ നോക്കുകയാണെങ്കിൽ ഐസക്കിന് ഇത്തവണ സീറ്റു പോലും ലഭിച്ചില്ലല്ലോയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ജപ്പാനിലും ഇങ്ങനെ ഒരു ഔദ്യോഗിക വസതിയുണ്ട്. ജപ്പാനീസ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണിത്. പത്ത് വർഷത്തിനിടെ കാന്റെ എന്ന ഈ വസതിയിൽ പ്രധാനമന്ത്രിമാർ ആരും താമസിച്ചിരുന്നില്ല. കൂടാതെ ഇവിടെ താമസിച്ചിരുന്ന ആറു പ്രധാനമന്ത്രിമാർ ഒരു വർഷം തികച്ചിരുന്നില്ല. പ്രധാനമന്ത്രിമാർക്കു ദൗർഭാഗ്യം നൽകുന്ന വസതിയാണിതെന്നു പലരും വിധിയെഴുതി. എന്നാൽ ഈ വിശ്വാസം മറികടന്ന് പത്ത് വർഷത്തിനിടെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന ആദ്യ ജപ്പാനീസ് പ്രധാനമന്ത്രിയായിരിക്കുകയാണ് ഫുമിയോ കിഷിദ.
പ്രേതങ്ങളുടെ ഭവനം എന്നും ഇവിടെ അറിയപ്പെടുന്നു. . കിഷിദയുടെ മുൻഗാമികളായ മുൻഗാമികളായ യോഷിഹിഡെ സുഗയും ഷിൻസോ ആബെയും സെൻട്രൽ ടോക്കിയോയിലെ ഈ വസതി ഒഴിവാക്കിയിരുന്നു. 1936ൽ നടന്ന പട്ടാള അട്ടിമറിയിൽ, ധനകാര്യ മന്ത്രി അടക്കം ഒട്ടേറെ ആളുകൾ കൊല്ലപ്പെട്ട ഈ വസതിയിൽ പ്രേതങ്ങൾ അലഞ്ഞു നടക്കുന്നതായാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്നലെ ഞാൻ സുഖമായി ഉറങ്ങി എന്നായിരുന്ന കിഷിദ തിങ്കളാഴ്ച രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ വസതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് താത്‌കാലിക വിരാമമായിരിക്കുകയാണ്. വസതിയിൽ പ്രേതങ്ങളോടു സാദൃശ്യമുള്ള എന്തിനെയെങ്കിലും കണ്ടിരുന്നോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ‘ഇതുവരെയില്ല’! എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

100 വർഷത്തോളം പഴക്കമുള്ള, ഈ ‘കൊട്ടാരത്തെ’ ചുറ്റിപ്പറ്റി പണ്ടുമുതലേ ഒട്ടേറെ നിഗൂഢതകളുമുണ്ട്. 55,790 ചതുരശ അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തൃതി. രണ്ടു നിലകളുള്ള ഈ കൊട്ടാരം 1929ലാണ് ആദ്യമായി തുറന്നത്. ഇരുപതാം നൂറ്റാണ്ടിലേക്കും ആധുനികതയിലേക്കുമുള്ള ജപ്പാന്റെ കാൽവയ്പ്പിന്റെ മുദ്രയായാണ് കൊട്ടാരം കരുതപ്പെട്ടിരുന്നത്. യുഎസ് ആർക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ് റൈറ്റ് രൂപകൽപന ചെയ്ത ഇംപീരിയൽ ഹോട്ടലിൽനിന്നു പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഔദ്യോഗിക വസതിയുടെയും രൂപകൽപന. ടോക്കിയോ നഗരത്തെയും ജപ്പാനെയും തകർത്തെറിഞ്ഞ ഭൂകമ്പം നടന്ന 1923ലാണ് ഇംപീരിയൽ ഹോട്ടലും തുറന്നത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടമാകുകയും നൂറുകണക്കിന് കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്ത ഭൂമികുലുക്കത്തിൽ പക്ഷേ, ഹോട്ടൽ ഇംപീരിയൽ മാത്രം തല ഉയർത്തി നിന്നു. ഇതോടെയാണു ഇംപീരിയൽ ഹോട്ടലിനെ മാതൃകയാക്കി പുതിയ കെട്ടിടം രൂപീകരിക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. അങ്ങനെ വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ, 1929ൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി തുറന്നു.
1932ൽ കൊട്ടാരത്തിൽ നുഴഞ്ഞുകയറിയ യുവ നാവിക സേന ഓഫിസർമാരുടെ ഒരു സംഘം അന്നത്തെ പ്രധാനമന്ത്രി സുയോഷി ഇനുകായിയെ വധിച്ചു. നാലു വർഷങ്ങൾക്കു ശേഷം മറ്റൊരു സൈനിക അട്ടിമറിക്കും പ്ര ഔദ്യോഗിക വസതി വേദിയായി. പ്രധാനമന്ത്രി കെയ്സുകെ ഒകാദയ്ക്ക് രക്ഷപ്പെട്ടെങ്കിലും വെടിവയ്പ്പിൽ ധനകാര്യമന്ത്രി അടക്കം അഞ്ചു പേർക്കാണ് ജീവൻ നഷ്ടമായത്. വെടിയുണ്ടയേറ്റ് വസതിയുടെ പ്രവേശന കവാടത്തിലും ഒരു അടയാളം ഉണ്ടായി. ആക്രമണത്തിനു പിന്നാലെ, ജപ്പാനിൽ പട്ടാള ഭരണവും വന്നു. പട്ടാള അട്ടിമറിയിൽ മരിച്ചവരുടെ ആത്മാക്കൾ കെട്ടിടത്തിൽ അലഞ്ഞുതിരിയുന്നതായി അന്നു മുതലാണ് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്.
ഇതിനിടയിലും കെട്ടിടത്തിന്റെ ആഡംബര ഹാളിലാണ് പല വിദേശ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കും ആതിഥ്യമരുളിയിരുന്നത്. യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷ് ഉൾപ്പെടെയുള്ളവർ ഇവിടെ നടന്ന വിരുന്നിൽ പങ്കെടുത്തിരുന്നു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തെ നവീകരിക്കാൻ 8.6 ബില്യൻ യെൻ ആണ് ജപ്പാൻ പിന്നീടു മുടക്കിയത്. കെട്ടിടത്തിലെ മുറികളും മറ്റ് അമൂല്യ വസ്തുക്കളും അധികൃതർ പരിഷ്കരിച്ചെടുത്തു.
രണ്ടു മാസങ്ങൾക്കു മുൻപു മാത്രം അധികാരമേറ്റ കിഷിദയാണ് 2012നു ശേഷം ഔദ്യോഗിക വസതിയിൽ താമസമാക്കുന്ന ആദ്യ പ്രധാനമന്ത്രി. യോഷിഹിക്കോ നോഡയാണ് ഇതിനു മുൻപു വസതിയിൽ താമസിച്ചിരുന്നത്. കിഷിദയ്ക്കു മുൻപു പ്രധാനമന്ത്രിയായിരുന്ന യോഷിഹിദെ സുഗ പാർലമെന്റ് അംഗങ്ങൾക്കായുള്ള ഹൗസിങ് ക്ലോംപ്ലക്സിലാണു താമസിച്ചിരുന്നത്. സുഗയ്ക്കു മുൻപു പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെയാകട്ടെ, ഓഫിസിൽനിന്ന് അൽപം അകലെയുള്ള സ്വകാര്യ വസതിയിലാണു താമസിച്ചിരുന്നത്.