blasters

തിലക് മൈതാൻ: ഐ എസ് എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിനിടെ ബ്‌ളാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകൾ നിരസിച്ച സംഭവത്തിൽ ദേശീയ ഫുട്ബാൾ അസോസിയേഷനായ എ ഐ എഫ് എഫിൽ പരാതിയുമായി ബ്‌ളാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ 15ാം മിനിട്ടിലും 88ാം മിനിട്ടിലും ബ്ളാസ്റ്റേഴ്സ് നേടിയ ഗോളുകൾ റഫറി നിരസിച്ചിരുന്നു. ഇതിനെ തുടർന്ന് ജയിക്കേണ്ടിയിരുന്ന മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നുവെന്ന് ബ്ളാസ്റ്റേഴ്സ് എ ഐ എഫ് എഫിന് അയച്ച കത്തിൽ പറയുന്നു.

ഇത് സംബന്ധിച്ച് ക്ളബിന്റെ സമൂഹ മാദ്ധ്യമ പേജുകളിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ മത്സരം നിയന്ത്രിച്ച റഫറിയുടെ പേരെടുത്ത് പറഞ്ഞ് കൊണ്ടാണ് ക്ളബ് മോശം റഫറിയിംഗിനെതിരായ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരം നിയന്ത്രിച്ച വെങ്കിടേഷ് തന്നെയായിരുന്നു തൊട്ടു മുമ്പത്തെ ഒഡീഷ എഫ് സിയുമായുള്ള ബ്‌ളാസ്റ്റേഴ്സിന്റെ മത്സരവും നിയന്ത്രിച്ചത്. രണ്ട് മത്സരങ്ങളിലും ക്ളബിനെതിരെ റഫറിയുടെ ഭാഗത്ത് നിന്ന് പക്ഷപാതപരമായുള്ള നിരവധി തീരുമാനങ്ങൾ ഉണ്ടായതായി ക്ളബ് ആരോപിക്കുന്നു.

ഇന്നലത്തെ മത്സരത്തിന് ശേഷം ക്ലബിന്റെ പ്ലേമേക്കറും മദ്ധ്യനിര താരവുമായ അഡ്രിയാൻ ലൂണയും ഇതേകുറിച്ചുള്ള തന്റെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള അഭിമുഖത്തിന് ശേഷം അവതാരികയോടും വിദഗ്‌ദ്ധ പാനലിൽ ഇരുന്നവരോടുമായി റഫറിയിംഗിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ലൂണ പരസ്യമായി ചോദിച്ചിരുന്നു.

🚨 | Kerala Blasters FC Midfielder Adrian Luna had a question to the experts after the game tonight ⬇️ 😬👀 :#KBFC #ISL #IndianFootball #SCEBKBFC pic.twitter.com/wijuAOGWrH

— 90ndstoppage (@90ndstoppage) December 12, 2021