
മസ്‌കറ്റ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഗൾഫ് രാജ്യമായ ഒമാനില്‍ സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
നേരത്തെ ഒമിക്രോൺ പ്രതിരോധത്തിന്റെ ഭാഗമായി 18 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് മൂന്നാം ഡോസ് വാക്സിൻ നല്‍കുന്നതുൾപ്പെടെ ഒമാനിലെ സുപ്രീം കമ്മിറ്റി ഇന്ന് തീരുമാനമെടുത്തിരുന്നു.
ചൈനയിലും ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. വടക്കൻ ചൈനയിലെ തുറമുഖ നഗരമായ ടിയാൻജിനിലാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 9ന് വിദേശത്തുനിന്നെത്തിയ യാത്രികനാണ് രോഗബാധ. ആദ്യ ഒമിക്രോൺ മരണവും ഇന്ന് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം അറിയിച്ചത്.