harnaaz

ന്യൂയോർക്ക്: വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരി ഹർനാസ് സന്ധുവിനോട് പൂച്ചയുടെ ശബ്ദത്തിൽ കരയാൻ ആവശ്യപ്പെട്ട അവതാരകൻ സ്റ്റീവ് ഹാർവെയ്ക്കെതിരെ രൂക്ഷ വിമർശനം. മത്സരത്തിന്റെ സെമിഫൈനൽ റൗണ്ടിലാണ് സംഭവം. ഹർനാസ് മൃഗങ്ങളെ അതി മനോഹരമായി അവതരിപ്പിക്കാറുണ്ടെന്ന് താൻ കേട്ടതായും വേദിയിൽ ഏതെങ്കിലും ഒരു മൃഗത്തിന്റെ ശബ്ദം അനുകരിക്കാമോ എന്നും സ്റ്റീവ് ഹാർവെ ചോദിച്ചു. താൻ ഇതിനു തയ്യാറല്ലായിരുന്നുവെന്നും എങ്കിലും ചെയ്യാതെ നിവൃത്തിയില്ലാ എന്ന് അറിയാമെന്നും ഹർനാസ് പറഞ്ഞു. അതിനു ശേഷം ഉച്ചത്തിൽ പൂച്ച കരയുന്ന ശബ്ദം അനുകരിച്ചു.

pic.twitter.com/HEVtEuOF0k

— 𝒢ℴ𝓃𝓏𝒶𝓂𝒸𝓂𝓍𝒾𝒾 🌲 (@gonza_mcmxii) December 13, 2021

ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി തീർന്നു. എന്നാൽ അവതാരകൻ സ്റ്റീവ് ഹാർവെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധിപേർ ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. വിശ്വസുന്ദരി മത്സരത്തിൽ ഒന്നിലേറെ തവണ അവതാരകനായി എത്തിയിട്ടുള്ള ഹാർവെ ഇതിനു മുമ്പും നിരവധി വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 2015ൽ വിശ്വസുന്ദരിപ്പട്ടം നേടിയ മിസ് ഫിലിപ്പൈൻസിനു പകരം മിസ് കൊളംബിയയെ ആണ് ഹാർവെ കിരീടം ചൂടിച്ചത്. ഇത്തവണയും ഫൈനലിസ്റ്റുകളെ അനൗൺസ് ചെയ്യുന്ന അവസരത്തിൽ ഹാർവെയ്ക്ക് പരാഗ്വയും പോർച്ചുഗലും തമ്മിൽ മാറിപോയിരുന്നു.

OMG Miss India meowing at Steve Harvey is not what I was expecting to see tonight. Pretty sure the Miss Universe organization could have asked a better question… very frustrating but she was nothing if not confident.

— Sarakshi Rai (@Sarakshi) December 13, 2021