പ്രശസ്‌ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് സഫാരിക്കിടെ കണ്ട മനോഹരമായ കാഴ്‌ചകളാണ് പുതിയ എപ്പിസോഡിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തുന്നത്.

വൈവിദ്ധ്യമാർന്ന പ്രകൃതിദൃശ്യങ്ങളുള്ള കെനിയ മനോഹര കാഴ്ചകളാൽ സമ്പന്നമാണ്. സിംഹം, പുള്ളിപ്പുലി, ചീറ്റപ്പുലി, ആന, കാണ്ടാമൃഗം, ജിറാഫ്, വൈൽഡ്ബീസ്റ്റ് സീബ്ര,ഹിപ്പോകൾ എന്നിവ ഉൾപ്പെടെ മറ്റ്‌ വന്യമൃഗങ്ങളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാണാൻ കഴിയും എന്നതാണ് കെനിയയിലെ പ്രധാനപ്പെട്ട ആകർഷണം.

into-the-wild

കെനിയയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മസായി മാരയിലെ ഹോട്ട് എയർ ബലൂൺ സഫാരി വിസ്‌മയ കാഴ്‌ചകളാണ് നമുക്ക് സമ്മാനിക്കുന്നത്. 500 മുതൽ 800 അടി വരെ ഉയരത്തിൽ ഉയരുന്ന ബലൂൺ സഫാരിക്കിടെ മൃഗങ്ങളെ കൂട്ടത്തോടെ കാണാൻ സാധിക്കും. മൃഗക്കൂട്ടങ്ങളുടെ ഏറ്റവും വലിയ പനോരമിക് കാഴ്‌ചകളാണ് ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്...