pm-modi

ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസ്. പ്രസംഗത്തിനായി മോദി ടെലിപ്രോംപ്റ്റർ ഉപയോഗിച്ചതിനെയാണ് ശ്രീനിവാസ് പരിഹസിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

കാശി വിശ്വനാഥ ക്ഷേത്രത്തിന് മുന്നിൽ പ്രധാനമന്ത്രി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടായിരുന്നു വിമർശനം. ഹിന്ദുക്കൾ ടെലിപ്രോംപ്റ്ററുമായി ക്ഷേത്രത്തിൽ പോകില്ല, ഹിന്ദുത്വവാദികൾ പോകുമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടായിരുന്നു ശ്രീനിവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്നലെ നിർവഹിച്ചത്.