woman-

ബീജിംഗ്: ഉറങ്ങിക്കിടന്ന കാമുകിയുടെ ഫോണെടുത്ത് ലക്ഷങ്ങൾ തട്ടിയ യുവാവിന് മൂന്നര വർഷം തടവ്. ചൈനയിലെ നാംനിയിലാണ് സംഭവം. യുവതിയുടെ ഫോണിലെ ഫേസ് അൺലോക്കിന്റെ സാദ്ധ്യത ഉപയോഗിച്ച് അലിപേ അക്കൗണ്ട് വഴി പണം തട്ടിയെടുക്കുകയായിരുന്നു. 150,000 യുവാൻ അതായത് ഏകദേശം പതിനെട്ട് ലക്ഷം രൂപയാണ് പ്രതി അടിച്ചുമാറ്റിയത്.

ഇയാൾക്ക് വലിയ കടബാദ്ധ്യത ഉണ്ടായിരുന്നു. തട്ടിയെടുത്ത പണം ചൂതാട്ടത്തിന് വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. യുവതി ഉറങ്ങി കിടക്കുമ്പോൾ വിരലടയാളം ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്ത പ്രതി, ഫേസ് അൺലോക്ക് വഴി അലിപേ അക്കൗണ്ടിൽ പ്രവേശിക്കുകയായിരുന്നു. അതിവിദഗ്ദ്ധമായിട്ടാണ് യുവതിയുടെ പാസ്‌വേർഡ് കണ്ടെത്തിയത്. തുടർന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

പണം നഷ്ടമായ വിവരം അറിഞ്ഞയുടൻ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകിയ ശേഷമാണ് മോഷ്ടാവ് തന്റെ കാമുകനാണെന്ന് യുവതി തിരിച്ചറിഞ്ഞത്. യുവാവ് കുറ്റവാളിയാണെന്ന് വിലയിരുത്തിയ കോടതി ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുരക്ഷാ പോരായ്മകളിൽ ആശങ്ക രേഖപ്പെടുത്തി.