food

നായയും മനുഷ്യനും തമ്മിലൊരു ഭക്ഷണമത്സരം നടത്തിയാൽ ആരായിരിക്കും ജയിക്കുക. രണ്ടുപേർക്കും തുല്യ സാദ്ധ്യതയുണ്ടെന്ന് പറയാം. എന്നാൽ ഇവിടെ വളരെ രസകരമായ ഒരു തീറ്റമത്സരമാണ് നടന്നിരിക്കുന്നത്. മനുഷ്യരെ പോലെ തന്നെ ഭക്ഷണപ്രിയരായ വളർത്തുമൃഗങ്ങളുമുണ്ടെന്നതിന്റെ തെളിവാണിത്.

32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ തുടക്കം മുതൽ ഒടുക്കം വരെ രസകരമായ കാഴ്‌ചകളാണ് നിറഞ്ഞു നിൽക്കുന്നത്. രണ്ടുപേരുടെയും മുന്നിൽ രണ്ടു പ്ലേറ്റുകളിലായി നൂഡിൽസ് വച്ചിട്ടുണ്ട്. അതിൽ ആരാണ് ആദ്യം തിന്നു തീർക്കുക എന്നതായിരുന്നു മത്സരം. മത്സരം തുടങ്ങിയതോടെ നായ ആദ്യം സ്വന്തം പ്ലേറ്റ് പൂർത്തിയാക്കി.

pic.twitter.com/X4efjjQdqO

— curt (@akaCurt) November 21, 2021

മാത്രമല്ല,​ തൊട്ടടുത്തിരിക്കുന്ന ഉടമയുടെ പാത്രത്തിൽ നിന്നും നൂഡിൽസ് കഴിക്കുന്നുമുണ്ട്. എന്നാൽ നായ കഴിക്കാൻ തുടങ്ങിയതോടെ കത്രികയെടുത്ത് ഉടമ നൂഡിൽസ് മുറിക്കുന്നുണ്ടെങ്കിലും വീണ്ടും നായ അത് ആവർത്തിക്കുന്നു. തുടർന്നും ഉടമ നൂഡിൽസ് കത്രിക ഉപയോഗിച്ച് മുറിക്കുമ്പോൾ തൊട്ടടുത്തിരിക്കുന്ന ചിക്കൻ കഷണത്തിലേക്കായി നായയുടെ ശ്രദ്ധ. വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.