
ന്യൂഡൽഹി: ജനാധിപത്യത്തിൽ സംവാദത്തിന്റെയും വിയോജിപ്പിന്റെയും പ്രാധാന്യത്തെക്കുറിച്ച് മോദി സർക്കാരിനെ പഠിപ്പിക്കേണ്ടെതുണ്ടെന്നും അതിന് ട്യൂഷൻ ആവശ്യമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 12 രാജ്യസഭാ എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.
लोकतंत्र में बहस व असहमति का महत्व-
— Rahul Gandhi (@RahulGandhi) December 14, 2021
इस विषय में मोदी सरकार को ट्यूशन की ज़रूरत है।#Debate #Dissent #Democracy
ഞായറാഴ്ച ജയ്പൂരിൽ നടന്ന കോൺഗ്രസ് റാലിയിൽ പ്രധാനമന്ത്രി മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന ഹിന്ദുത്വവാദികളുടെ ഭരണം ഹിന്ദുക്കളുടേതല്ല. ഹിന്ദുത്വവാദികളെ പുറത്താക്കി രാജ്യത്ത് ഹിന്ദുക്കളുടെ ഭരണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.