
കോട്ടയം: പുതുപ്പള്ളിയിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയാണ് മരിച്ചത്. ഭാര്യ റോസന്ന കൊലപാതകം നടത്തിയ ശേഷം മക്കളെയും കൊണ്ട് ഒളിവിൽ പോയി.
രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ അയൽവാസികളാണ് വീട് തുറന്ന് അകത്ത് കയറി പരിശോധിച്ചത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന സിജിയെ കണ്ടതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. റോസന്നയ്‌ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. മൃതദേഹം പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കോട്ടയം പൊലീസ് പ്രതിയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ്.