
അശ്വതി: പൊതുപരിപാടികളിൽ പങ്കെടുക്കും. ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറും. സാമ്പത്തിക ഉയർച്ചയുണ്ടാകും. അശുഭകരമായ വാർത്തകൾ കേൾക്കാനിടയാകും.
ഭരണി: കർമ്മരംഗത്ത് ശോഭിക്കും. യോഗ, നീന്തൽ, പാചകം എന്നിവ പരിശീലിക്കും. തസ്ക്കരഭയത്തിൽ നിന്ന് രക്ഷപ്പെടും.
കാർത്തിക: കാര്യമാത്രപ്രസക്തമായ ചടങ്ങുകളിൽ മാത്രം സംബന്ധിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച്  ചിന്തിച്ച് മനസ് വിഷമിക്കും. ദിനചര്യയിൽ കാര്യമായ വ്യതിയാനമുണ്ടാകും.
രോഹിണി: വിദേശയാത്ര നീട്ടിവയ്ക്കേണ്ടിവരും. ആത്മാർത്ഥതയില്ലാത്ത സ്നേഹപ്രകടനങ്ങൾ അനുഭവപ്പെടും. കുടുംബാന്തരീക്ഷം സംതൃപ്തമായിരിക്കും.
മകയിരം: മതപരമായ ചടങ്ങുകളിൽ സകുടുംബം പങ്കെടുക്കും. ആധുനിക യന്ത്രസാമഗ്രികൾ പാരിതോഷികമായി ലഭിക്കും. കുടുംബത്തിൽ കൂട്ടായ്മ, നവീന ഗൃഹാരംഭപ്രവർത്തനം, വായ്പ ലഭിക്കൽ എന്നിവ ഫലം.
തിരുവാതിര: അകാരണമായി കുട്ടികളെ ശാസിക്കും. സ്വയം നിയന്ത്രിച്ച് കാര്യങ്ങൾ ചെയ്യുന്നത് ഉചിതമായെന്ന് തോന്നും. പാരിതോഷികം ലഭിക്കും.
പുണർതം: പുരോഗമനപരമായ ചിന്ത മനസിന് ഉന്മേഷം നൽകും. പ്രലോഭനങ്ങൾക്ക് വഴിപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നേത്രോദരരോഗത്തിന് സാദ്ധ്യത.
പൂയം: പൂർവിക സ്വത്ത് ലഭിക്കും. വിദ്വത് സദസുകളിൽ സംബന്ധിക്കും. കാര്യങ്ങളുടെ യഥാർത്ഥരൂപം മനസിലാക്കാതെ മേലധികാരികൾ വഴക്കിടുവാൻ തുടങ്ങുന്നത് ശരിയല്ലെന്ന് ബോദ്ധ്യപ്പെടുത്തി കൊടുക്കാൻ കഴിയും.
ആയില്യം: അശ്രദ്ധ മൂലം ധനനഷ്ടവും ദേഹക്ഷതവും സംഭവിക്കാനിടയുണ്ട്. രോഗവിമുക്തിക്ക് സാദ്ധ്യത. ആപത്ഘട്ടങ്ങളിൽ അയൽക്കാരുടെ സഹായം ലഭിക്കും.
മകം: ഊഹക്കച്ചവടത്തിൽ ലാഭം. നവീന വസ്ത്രാഭരണാദിലബ്ധി, വിരുന്നുസത്ക്കാരം, കുടുംബാംഗങ്ങളുടെ ഒത്തുചേരൽ എന്നിവ പ്രതീക്ഷിക്കാം.
പൂരം: മതപരമായ ചടങ്ങുകളിൽ പങ്കെടുത്ത് പ്രാർത്ഥിക്കും. പുസ്തകരചന നടത്തും. സഹോദരങ്ങളുമായി ഐക്യതയോടെ കഴിയും.
ഉത്രം: ഉത്തമപൗരന്മാരെ വളർത്തിയെടുക്കാനായി രക്ഷിതാക്കൾ, ഗുരുസ്ഥാനീയർ എന്നിവർ ഭഗീരഥപ്രയത്നം ചെയ്യും. ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കും. ആശുപത്രിവാസം വേണ്ടിവരും.
അത്തം: സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക. പുരാതന ധനം ലഭിക്കും. അന്യരുടെ വാക്കുകൾകേട്ട് അബദ്ധത്തിൽ ചെന്നുചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചിത്തിര: മനഃസമാധാനം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. മൃഗങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും അപകട സാദ്ധ്യത.
ചോതി: ഗൃഹത്തിൽ മരാമത്ത് പണി നടത്തേണ്ടിവരും. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും.
വിശാഖം: വിശാലമനസ്കതമൂലം കുഴപ്പങ്ങളിൽ ചെന്നുചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പുണ്യക്ഷേത്രദർശനം, വിദ്ഗ്ദ്ധരുടെ ഉപദേശം ലഭിക്കും.
അനിഴം: അന്യരുടെ സ്വകാര്യതകളിൽ  അനാവശ്യമായി ഇടപെട്ട് ശത്രുത സമ്പാദിക്കാനിട വരും. വാക്ക് പാലിക്കാനായി നഷ്ടകഷ്ടങ്ങൾ സഹിക്കേണ്ടതായി വരും. 
തൃക്കേട്ട: തർക്കങ്ങളിൽ ചെന്നുചാടാനിടയുണ്ട്. ആത്മാഭിമാനത്തിന് ക്ഷതം സംഭവിക്കും. ഊഹക്കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. ജോലിക്ക് വേണ്ടിയുള്ള പരിശ്രമത്തിൽ വിജയം.
മൂലം: മൂന്നുനേരവും പ്രാർത്ഥന നടത്താൻ ശ്രമിക്കും. സ്വജനസംഗമം, രോഗവിമുക്തി, സൽകീർത്തി, പ്രഗത്ഭരുടെ സംഗീതസദസുകളിൽ സകുടുംബം സാന്നിദ്ധ്യം എന്നിവയുണ്ടാകും.
പൂരാടം: പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും. സംഭാവനകൾ നൽകേണ്ടി വരും.
ഉത്രാടം: ഉത്തമസുഹൃത്തുക്കളിൽ നിന്ന് സഹായസഹകരണം ലഭിക്കും. ബന്ധുജനങ്ങളുമായി അടുപ്പം കൂടും. വ്രതാനുഷ്ഠാനം, പുണ്യദേവാലയദർശനം, വഴിപാടുകൾക്കായി പണം ചെലവഴിക്കും.
തിരുവോണം: തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. രാഷ്ട്രീയപരമായി ബഹുമതിയും പ്രോത്സാഹനവും ലഭിക്കും. കലാസാഹിത്യപ്രവർനത്തനങ്ങളിലൂടെ ബഹുമാനവും വരുമാനവും ലഭിക്കും.
അവിട്ടം: അന്ധവിശ്വാസങ്ങൾക്കടിമപ്പെടും. സത്സംഗം, വിദേശയാത്രാനുമതി ലഭിക്കൽ, സന്താനങ്ങളുടെ ഉന്നതി എന്നിവയ്ക്കായി അശ്രാന്ത പരിശ്രമം.
ചതയം: ചീത്തകൂട്ടുകെട്ടുമൂലം ദോഷാനുഭവമുണ്ടാകും. വ്യവഹാരവിജയം ഫലം. സന്താനസൗഭാഗ്യം, അയൽക്കാരുമായി അകൽച്ച എന്നിവ ഉണ്ടാകും.
പൂരുരുട്ടാതി: മാദ്ധ്യമരംഗത്ത് ശോഭിക്കും. വിലപ്പെട്ട ആഭരണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. പ്രശസ്തി വർദ്ധിക്കും.
ഉത്രട്ടാതി: ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. അഭിമാനവർദ്ധനവുണ്ടാക്കുന്ന സാഹചര്യങ്ങളുണ്ടാകും. സത്യസന്ധമായ പെരുമാറ്റം മൂലം ജനസമ്മതിയുണ്ടാകും.
രേവതി: രാവും  പകലും തുടർച്ചയായി പണിയെടുത്താലും  സാമ്പത്തിക ബുദ്ധിമുട്ട്  അനുഭവപ്പെടും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കാനിടയുണ്ട്. നാട്ടുകാരിൽ നിന്ന് ആദരവ് ലഭിക്കും.