
സന്തുഷ്ടമായ ജീവിതത്തിന് സംതൃപ്തമായ ലൈംഗിക ജീവിതം ആവശ്യമാണ്. ആരോഗ്യകരമായ ശരീരത്തിന് പോഷക സമൃദ്ധമായ ഭക്ഷണവും കഴിക്കണം. നിസാരമെന്ന് നാം കരുതുന്ന പല ഭക്ഷണ സാധനങ്ങളും നമ്മുടെ ലൈംഗിക ശേഷി ഉയർത്തുന്നവയാണ്. അവയേതെന്ന് നോക്കാം-
ബീറ്റ കരോട്ടിൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയടങ്ങിയ അവക്കാഡോ ലൈംഗികാരോഗ്യം സംരക്ഷിക്കുന്നതിൽ മുന്നിലാണ്. പ്രഭാതഭക്ഷണത്തിൽ അവക്കാഡോ സാലഡ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. പോഷകങ്ങളായ വൈറ്റമിൻ ബി, പൊട്ടാസ്യംഎന്നിവ അടങ്ങിയിട്ടുള്ള വാഴപ്പഴം ലൈംഗിക ഹോർമോണുകളുടെ ഉൽപ്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇരുമ്പ്, പൊട്ടാസ്യം എന്നിവയടങ്ങിയ അത്തിപ്പഴവും കഴിക്കുന്നത് നല്ലതാണ്. വാൾനട്ട് കഴിയ്ക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. പുരുഷ ഹോർമോണിനെ വർദ്ധിപ്പിക്കാൻ ഏറ്റവും ഉത്തമം ബദാമാണ്.
ചോക്ലേറ്റുകൾ, കല്ലുമ്മക്കായ, ഉണക്കമുളക് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ലൈംഗികശേഷിക്ക് തേനിന് വളരെ വളിയ പ്രാധാന്യമുണ്ട്. മാതളപ്പഴം ഒരു പ്രകൃതിദത്ത വയാഗ്രപോലെ പ്രവർത്തിക്കുമെന്ന് അനുഭവങ്ങളുണ്ട്. മാത്രമല്ല പോഷക സമ്പുഷ്ടമാണ് മാതള നാരങ്ങ. ലൈംഗികത അതിശക്തമായി ഉയർത്താൻ വാനിലക്ക് കഴിവുണ്ട്.