elon-musk

വാഷിംഗ്‌ടൺ: അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിക്കുന്നത് നിരവധി കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി സ്‌പേസ് എക്‌സിന്റെ സ്ഥാപകനായ ഇലോന്‍ മസ്‌ക് രംഗത്ത് വന്നിരിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ് ഉപയോഗിച്ച് കൊണ്ട് ഇന്ധനം നിർമ്മിക്കുന്ന പദ്ധതി ആരംഭിച്ചു എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പടുത്തൽ. സാങ്കൽപിക ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ പേരുകേട്ട വ്യക്തിയാണ് ഇലോൻ മാസ്ക്.

' കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതിക്ക് സപേസ് എക്‌സ് തുടക്കം കുറിച്ചു' എന്ന് ട്വിറ്ററിൽ കുറിച്ച് കൊണ്ടായിരുന്നു മസ്‌കിന്റെ വെളിപ്പെടുത്തൽ. സ്‌പേസ് എക്‌സിന്റെ 'ഫാല്‍ക്കണ്‍ 9' റോക്കറ്റില്‍ ഉപയോഗിക്കുന്ന ഇന്ധനം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് രാസവസ്തുക്കളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതാണ് കമ്പനിയെ കാർബൺ ഡൈ ഓക്സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.