vaccine

ന്യൂഡൽഹി: ആറ് മാസത്തിനുള്ളിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്സിനായ നൊവാക്സ് തയ്യാറാകുമെന്ന് സെറം ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഇന്ത്യയുടെ മേധാവി അഡാർ പൂനെവാലെ പറഞ്ഞു. കുട്ടികൾക്കുള്ള വാക്സിൻ ഇപ്പോൾ അവസാന ഘട്ട പരീക്ഷണത്തിലാണെന്നും മൂന്ന് വയസു വരെയുള്ല കുട്ടികളിൽ മികച്ച ഫലമാണ് വാക്സിൻ കാണിക്കുന്നതെന്നും പൂനെവാല പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ സെറം പ്രതിവര്‍ഷം 1.5 ബില്ല്യണ്‍ ഡോസ് വാക്സിനാണ് നിര്‍മിക്കുന്നത്. 165 രാജ്യങ്ങളിലേക്ക് ഇന്ത്യ നിലവിൽ വാക്സിന്‍ വിതരണം ചെയ്യുന്നുണ്ട്.