gfhyggh

വാഷിംഗ്ടൺ : കാർബൺ ഡൈ ഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക്. അന്തരീക്ഷ വായുവിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡിനെ വേർതിരിച്ച് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണിതെന്ന് ഇലോൺ അവകാശപ്പെടുന്നു. കാലിഫോർണിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ സംരംഭമായ സ്പേസ് എക്സിന്റെ സ്ഥാപകൻ കൂടിയാണ് ഇലോൺ.

'അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് ,​ റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതിക്ക് സ്പേസ് എക്സ് തുടക്കം കുറിച്ചു. താത്പര്യമുള്ളവർക്ക് ഇതിന്റെ ഭാഗമാകാം' മസ്‌ക് ട്വിറ്ററിൽ കുറിച്ചു. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നത് കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യ കാരണമായതിനാൽ,​ ഇതിന് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്പേസ് എക്സിന്റെ വരാനിരിക്കുന്ന ചൊവ്വ ദൗത്യത്തിലും ഈ നീക്കം പ്രധാനമാണെന്ന് മസ്‌ക് വ്യക്തമാക്കി. സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇത് കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡും മറ്റ് രാസവസ്തുക്കളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുവെന്ന വിമർശനങ്ങൾക്കിടയിലാണ് പുതിയ പദ്ധതിയുമായി ഇലോൺ രംഗത്തെത്തിയിരിക്കുന്നത്.