
വിജയ് ഹസാരെ ട്രോഫിയിൽ കേരളം നോക്കൗട്ട് റൗണ്ടിൽ. ഉത്തരാഖണ്ഡിനെതിരെ അഞ്ചു വിക്കറ്റ് വിജയമാണ് കേരളം സ്വന്തമാക്കിയത്. 225 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം സച്ചിന് ബേബിയുടെ മികച്ച പ്രകടനത്താൽ 36 ഓവറിൽ ലക്ഷ്യം നേടുകയായിരുന്നു. 71 പന്തിൽ 83 റൺസുമായി സച്ചിൻ ബേബി പുറത്താകാതെ നിന്നു. സച്ചിൻ ബേബിക്ക് പിന്തുണയുമായി സഞ്ജു സാംസൺ (33 റൺസ്), വിഷ്ണു വനോദ് (34 റൺസ്), വിനൂപ് (28 റൺസ്) എന്നിവരും മത്സരത്തിൽ കേരളത്തിനായി മികച്ച പ്രകടനം കാഴ്ച വച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡിനു വേണ്ടി ക്യാപ്റ്റൻ ജയ് ബിസ്ട 93 റൺസ് നേടി. ജയ് ബിസ്ടയാണ് ടോപ് സ്‌കോറർ. കേരളത്തിനായി നിധീഷ് മൂന്ന് വിക്കറ്റും ബേസിൽ തമ്പി രണ്ട് വിക്കറ്റും നേടി. ഇന്നത്തെ ജയത്തോടെ കേരളത്തിന് മികച്ച റൺറേറ്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്യാനായി.