metro

കൊച്ചി: മെട്രോയുടെ ട്രാക്കിന്റെ 500 മീ‌റ്റർ പരിധിയിലുള‌ളവർക്ക് യാത്രയ്‌ക്ക് ഇളവുകൾ നൽകാൻ കൊച്ചി മെട്രോ അധികൃതർ. സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ കൂടുതൽ ആകർഷിക്കാനാണ് ഈ ശ്രമം. കൊച്ചി മെട്രോ കടന്നുപോകുന്ന ആലുവ മുതൽ പേട്ട വരെയുള‌ള ഭാഗങ്ങളിലാണ് ഈ ഇളവ് ലഭിക്കുക. നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്‌ക്കാനും യാത്രക്കാരുടെ എണ്ണം കൂട്ടാനുമാണ് ഈ ഇളവുകൾ.

എത്രരൂപ കുറയുമെന്ന് ഇതുവരെ അറിവായിട്ടില്ല. 500 മീ‌റ്റർ പരിധിയിലെ സ്ഥാപനത്തിലെ മേധാവികൾ യാത്രചെയ്യനുദ്ദേശിക്കുന്ന ജീവനക്കാരുടെ പേരും വയസും അവർ യാത്രചെയ്യുന്ന സ്‌റ്റേഷനുകൾ എന്നീ വിവരങ്ങളും യാത്ര ചെയ്യുന്നവരുടെ ഫോട്ടോ ഐഡിയും ഡിസംബർ 31ന് മുൻപ് binish.l@kmrl.co.in എന്ന മെയിൽ ഐഡിയിലോ 9188957544 എന്ന നമ്പരിലോ മെട്രോയെ ബന്ധപ്പെടണം. എത്ര രൂപയാണ് കുറയ്‌ക്കുകയെന്നും ഈ യാത്രക്കാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡുണ്ടാകുമോ എന്നെല്ലാം ജനങ്ങളുടെ പ്രതികരണം അറിഞ്ഞശേഷമാകും മെട്രോ അധികൃതർ തീരുമാനിക്കുക.